രാജീവ് വധക്കേസ് പ്രതി അഡ്വ. ഉദയബാനു അറസ്റ്റില്‍

ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്.

കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഹര്‍ജിയില്‍ മുമ്പുണ്ടായിരുന്ന ഇടക്കാല ഉത്തരവുകള്‍ റദ്ദാക്കി. അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു, സംഭവം നടന്ന സെപ്റ്റംബര്‍ 29-ന് പലതവണ സംസാരിച്ചതായി കേസ് ഡയറിയും ഫോണ്‍രേഖകളും വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി. അതേക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്ക് കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

SHARE