ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ബാബരികേസില്‍ നിന്ന് രാജീവ് ധവാനെ ഒഴിവാക്കി

ന്യൂഡല്‍ഹി: ബാബരി വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലുമായെ ഹിന്ദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ഹാജരാകുന്നതില്‍ നിന്ന് പ്രമുഖ അഭിഭാഷകനായ രാജീവ് ധവാനെ ഒഴിവാക്കി. നേരത്തെ സുപ്രീംകോടതിയില്‍ ജംഇയ്യത്തുല്‍ ഉലുമായെ ഹിന്ദിനു വേണ്ടി ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു.

രാജീവ് ധവാന്‍ തന്നെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അനാരോഗ്യമാണെന്നാണ് നടപടിക്ക് ജംഇയ്യത്തുല്‍ ഉലമായെ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് രാജീവ് ധവാന്‍ നിഷേധിച്ചു. തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയത്. ജംഇയ്യത്തുല്‍ ഉലുമായെ ഹിന്ദിനു വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് റി കേസില്‍ തുടക്കത്തിലെ ഹരജിക്കാരനായിരുന്ന എം. സിദ്ദിഖിന്റെ പരമ്പരാഗത പിന്തുടര്‍ച്ച അവകാശി കൂടിയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അസദ് റാഷിദി.

SHARE