കാശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം രാജ്യസഭ വോട്ടെടുപ്പോടെ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ടുചെയ്തു. 61 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചു. ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെയാണ് വിഭജനം. എന്നാല്‍ ജമ്മുകശ്മീറിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം രാജ്യത്തെ അറിയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്.

കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കശ്മീര്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുന്നതല്ലെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

കശ്മീര്‍ സംബന്ധിച്ച തര്‍ക്കത്തിലെ കക്ഷി എന്ന നിലയില്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തെ തടയാന്‍ സാധ്യമായ നടപടികളെല്ലാം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകും. സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്റെ കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പുനല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

SHARE