രാജസ്ഥാന്‍ ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനം: ബി.ജെ.പിയെ പരിഹസിച്ച് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

 

രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ കടന്നാക്രാമിച്ച് നടനും ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം വിജയം. ഇതു ബി.ജെ.പിക്ക് ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. ഉണരൂ ബി.ജെ.പി. ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

 

രാജസ്ഥാനില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ അജ്മര്‍, ആള്‍വാര്‍, മണ്ഡല്‍ഗഡ് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ബി.ജെ.പി. ഉപതെരഞ്ഞെടുപ്പിലെ പരാജയം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരിഹാസം പാര്‍ട്ടിയെ കൂടുതല്‍ സമര്‍ദ്ദത്തിലാക്കും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ ഇതിനു മുമ്പും വിമര്‍ശച്ചിരുന്നു. അതേസമയം യശ്വന്ത് സിന്‍ഹയുടെ രാഷ്ട്ര മഞ്ച് എന്ന സംഘടനയെ അനൂകൂല നിലപാടാണ് ശത്രുഘ്‌നന്‍ സിന്‍ഹ സ്വീകരിച്ച് വരുന്നത്