ജയ്പുര്‍: പാവപ്പെട്ടവര്‍ പട്ടിണി കിടന്നുറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് ആണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്ന ഇന്ദിര രസോയ് യോജന പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ആവശ്യക്കാര്‍ക്ക് നിത്യേന രണ്ട് നേരം കുറഞ്ഞ ചിലവില്‍ പോഷകാഹാരങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.
ഈ പദ്ധതിക്കായി പ്രതിവര്‍ഷം 100 കോടി രൂപ നീക്കിവെക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളെയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. കോവിഡ് നെതിരേ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.