മീശവെച്ചു: ഗുജറാത്തില്‍ ദളിത് യുവാവിന് മര്‍ദ്ദനം

അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന്‍ സഞ്ജയ്‌നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്‌സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര്‍ യുവാവിനെയും സഹോദരനെയും മര്‍ദ്ദിക്കുകയായിരുന്നു.

ഇവര്‍ പൊലീസീല്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏഴംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വിജയ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് രജപുത്രവിഭാഗക്കാരെ പൊലീസ് അറസ്റ്റ്‌ചെയ്തു.

SHARE