രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ഹിന്ദുമക്കള്‍ കക്ഷിയുമായി ചര്‍ച്ച നടത്തി

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീളുമ്പോള്‍ ഹിന്ദു മക്കള്‍ കക്ഷിയുമായി രജനീകാന്ത് കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ സംപാത് രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച്ച രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള സൂചനകള്‍ ശക്തമാക്കി. കഴിഞ്ഞ 50വര്‍ഷത്തെ ദ്രാവിഡന്‍ ഭരണത്തിനുകീഴില്‍ തമിഴ്ജനത ബുദ്ധിമുട്ടുകയാണെന്നും താങ്കളുടെ സേവനം തമിഴ്ജനതക്ക് ആവശ്യമുണ്ടെന്നും രജനീകാന്തിനോട് അഭിപ്രായപ്പെട്ടതായി ഹിന്ദുമക്കള്‍ കക്ഷി നേതാക്കള്‍ പറഞ്ഞു.

നേരത്തെ രജനീകാന്ത് സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരം തന്നെ രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡി.എം.കെക്ക് പ്രചാരണം നടത്തിയതില്‍ താന്‍ ഖേദിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദുമക്കള്‍ കക്ഷിയുമായുള്ള കൂടിക്കാഴ്ച്ച താരത്തിന്റെ രാഷ്ട്രീയപ്രവേശനം തീരുമാനിച്ചെന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

SHARE