രജനികാന്ത്  രാഷ്ട്രീയത്തിലേക്ക്, പുതിയ പാര്‍ട്ടി രുപീകരിച്ചേക്കും

 

തമിഴ് സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാവുന്നോ. തമിഴ് രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്ന സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന ജൂലൈ അവസാനത്തോടെ യാഥാര്‍ത്ഥ്യമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി രുപീകരിച്ചുകൊണ്ടാണ് സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നിലവിലെ ഏതെങ്കിലും പാര്‍ട്ടിയുമായോ ബന്ധമില്ലാത്ത് സ്വതന്ത്ര പാര്‍ട്ടിയായിരിക്കും പുതിയതെന്ന് അറിയുന്നു. രജനിയുടെ സഹോഗദരന്‍ സത്യനാരായണ റാവു ഗെയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തു വിട്ടത്.

SHARE