‘പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രം’; പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് രജനീകാന്ത്

ചെന്നൈ: പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത്. പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

പൗരത്വഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്ററിലും മുസ്‌ലിങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ഇന്ത്യയിലെ മുസ്‌ലിങ്ങളെ ബാധിക്കുന്നതല്ല. വിഷയത്തില്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണം. വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുതെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച്ച തൂത്തുകുടി വെടിവെപ്പിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ രജനീകാന്തിന് കോടതി സമന്‍സ് അയച്ചിരുന്നു. തൂത്തുക്കുടി പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് കാരണക്കാര്‍ എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

SHARE