മോദിയെ നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടും ഉപമിച്ച് രജനീകാന്ത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടും ഉപമിച്ച് രജനീകാന്ത്. നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് രജനീകാന്ത് പറഞ്ഞു. മോദിയെ പോലെ കരുത്തുറ്റ നേതാവിനെയാണ് ഇന്ത്യക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം മോദി തരംഗമാണ്. ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ എന്‍.ഡി.എ തമിഴ്‌നാടിനെ ഗൗരവത്തോടെ പരിഗണിക്കണമെന്നും രജനീകാന്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രതിഭയുള്ള നേതാവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജി വെക്കരുതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. മോദിയുടെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.

SHARE