രാജമലയില്‍ മണ്ണിടിച്ചില്‍: സ്ഥിതി അതീവഗുരുതരം; നാല് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. അഞ്ച് പേര്‍ മരിച്ചു. മണ്ണിനടിയില്‍നിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു.

അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം.സമീപത്തെ ആശുപത്രികള്‍ക്കു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. എസ്‌റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനിനിവാസികള്‍ പറയുന്നു.പെരിയവരെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമുണ്ട്. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.

SHARE