ബി.ജെ.പി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെയാണെന്ന് രാജ് ബാബര്‍


ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജ് ബാബര്‍.

‘പ്രിയങ്ക ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്ക് ഉത്തരമില്ല. മറുപടി പറയാന്‍ സാധിക്കാതെ ഇവര്‍ പതറുകയാണ്’. ജനങ്ങള്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നത്. അവരുടെ ചോദ്യങ്ങള്‍ പലതും ജനഹൃദയങ്ങള്‍ കീഴടക്കുകയാണെന്നും രാജ് ബാബര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കോണ്‍ഗ്രസില്‍ കിഴക്കന്‍ യു.പിയുടെ ചുമതല വഹിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്.പ്രിയങ്ക ചുമതല ഏറ്റെടുത്ത ശേഷം ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE