അട്ടപ്പാടിയിലെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞു

 

അട്ടപ്പാടി: അട്ടപ്പാടിയിലെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി കെ രാജുവിന്റെ വാഹനം ജനങ്ങള്‍ തടഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനിയായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയത്.

കനത്ത മഴയില്‍ ദുരിതം വിതച്ച അട്ടപ്പാടിയില്‍ കാട്ടാന ശല്യവും കൂടി രൂക്ഷമായതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാണ്്. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ്, ദുരിതം വിതച്ച അട്ടപ്പാടിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി പരാതിപ്പെട്ടത്.

SHARE