സംസ്ഥാനത്ത് 21 മുതല്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷത്തിന്റെ അവസാന ഘട്ടം ഈ ആഴ്ചയോടെ എത്തുമെന്നാണ് നിഗമനം. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രണ്ടുദിവസത്തിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. എന്നാല്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

SHARE