ഇന്നും നാളെയും സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ തുലാവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ ലഭിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ മഴ തീരെ ലഭിച്ചില്ല. അടുത്ത അഞ്ചു ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നും നാളെയും 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE