സംസ്ഥാനത്ത് കനത്ത ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. 25 ന് കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാതപം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

SHARE