സംസ്ഥാനത്തെ കനത്ത മഴക്ക് ഇന്നത്തോടെ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം


കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് തുടങ്ങി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE