ഡല്‍ഹിയില്‍ നാശം വിതച്ച് കനത്ത മഴ; ദൃശ്യങ്ങള്‍

ഡല്‍ഹി: ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കി കനത്ത മഴ. വലിയ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നിലെ അണ്ണാ നാഗര്‍ ചേരിയില്‍ കനത്ത വെള്ളപ്പൊക്കമാണ് സംഭവിച്ചിരിക്കുന്നത്.

വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഈ വീട് പൂര്‍ണമായും ഒലിച്ചുപോയി. വീടിനുള്ളില്‍ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി. കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല റോഡുകളും വെള്ളത്തിനടിയിലാണ്. പാലങ്ങളിലും വെള്ളം കയറി.

SHARE