മുംബൈയില്‍ ശക്തമായ മഴ; റെഡ് അലര്‍ട്ട്

മുംബൈ: ബുധാനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ മുംബൈ വെള്ളത്തിനടിയിലായി. മുംബൈയിലെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.മഴ തുടരുമെന്നാണ് സൂചന.

മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചില ബസ് സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു.

നഗരത്തിലെ അലര്‍ട്ട് ലെവല്‍ ഓറഞ്ചില്‍നിന്ന് റെഡ് ആയി ഉയര്‍ത്തിയിട്ടുണ്ട്. നഗരത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് തീരദേശ ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. അറിയിച്ചിട്ടുണ്ട്.

SHARE