സംസ്ഥാനത്ത് പരക്കെ മഴ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തമായേക്കും

കേരളത്തില്‍ വിവിധ മേഖലകളില്‍ മഴ ശക്തമായേക്കും എന്ന് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കാം എന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശാം.
കേരളത്തില്‍ പൊതുവെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. യെല്ലോ അലേര്‍ട്ടിലാണ് കേരളത്തെ കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍കരുതല്‍ എടുക്കേണ്ട മഴയാണ് ഈ പരിധിയില്‍ വരുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഓറഞ്ച് അലേര്‍ട്ടിലാണ്. എറണാകുളം യെല്ലോ അലേര്‍ട്ടിലും ബാക്കി ജില്ലകള്‍ ഗ്രീന്‍ അലേര്‍ട്ടിലുമാണ്.

ഓഗസ്റ്റ് 15വരെ വ്യാപകമായി കനത്ത മഴയാണ് കേരളത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16ന് മഴയുടെ ശക്തി കുറയും. വടക്കന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാകും. കേരളത്തോടൊപ്പം പ്രളയദുരിതം അനുഭവിക്കുന്ന കര്‍ണാടകത്തിലും മഴ ഇന്ന് ശക്തമാകും.

SHARE