ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും

പടരുന്ന കാട്ടുതീക്കിടെ ഓസ്‌ട്രേലിയയില്‍ ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും. സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളിലാണ് മഴ പെയ്തത്. ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധയിടങ്ങളിലും മഴ എത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു. കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായിട്ടുണ്ട്. കാട്ടുതീയെത്തുടര്‍ന്നു താല്‍ക്കാലികമായി അടച്ചിരുന്ന റോഡുകളും തുറന്നു.

സെപ്റ്റംബര്‍ 23ന് ആരംഭിച്ച ഈ വര്‍ഷത്തെ കാട്ടുതീ സീസണില്‍ ഇതുവരെ 25 പേരാണ് കൊല്ലപ്പെട്ടത്. ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്നു ഡിസംബര്‍ 31നു കാണാതായ 71 വയസ്സുകാരന്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസങ്ങളായി രാജ്യത്തെ വെണ്ണീറാക്കുന്ന കാട്ടുതീയില്‍ ചുട്ടുചാമ്പലായത് 50 കോടിയോളം ജീവജാലങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

SHARE