മഴക്ക് നേരിയ ശമനം; ആളുകളെ ഒഴിപ്പിക്കല്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് ഇന്ന് നേരിയ ശമനം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സംയുക്തസംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. പല വീടുകളിലും ആളുകള്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ കളമശേരിയിലെ താല്‍ക്കാലിക കണ്‍ ട്രോള്‍ റൂമില്‍ ചേര്‍ന്ന അടിയന്തരയോഗം രക്ഷാപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, സ്‌പെഷ്യല്‍ ഓഫീസറും മുന്‍ കളക്ടറുമായ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ കൂട്ടഒഴിപ്പിക്കലിനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

1,66,538 പേരാണ് സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചിട്ടുള്ളത്. 1155 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് എട്ടു മുതല്‍ 94 പേരാണ് ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം നിയന്ത്രണാതീതമാണ്.

SHARE