കേരളത്തിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, കൊച്ചുവേളി-മുംബൈ, കൊച്ചുവേളി-ഹൈദരാബാദ് റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചത്.

ചെന്നൈ -എറണാകുളം
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ ട്രെയിന്‍(82631) ഏപ്രില്‍ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25 ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തിച്ചേരും .എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക ട്രെയിന്‍(82632) ഏപ്രില്‍ എട്ട്്, 15, 22, 29, മേയ് ആറ്, 13, 20, 27 ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06041) ഏപ്രില്‍ രണ്ട്, ഒമ്പത്, 16, 23, 30 മേയ് ഏഴ്, 14, 21, 28 ജൂണ്‍ നാല്, 11, 18, 25 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06042) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28, തീയതികളില്‍ വൈകിട്ട് 7.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ചെന്നൈയില്‍ എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06047) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10,17, 24, 31ജൂണ്‍ ഏഴ്, 21, 28 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ ട്രെയിന്‍(82633) ഏപ്രില്‍ ജൂണ്‍ 14ന് വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06048) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ ഉച്ചക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് ചെന്നൈയില്‍ എത്തും.

എറണാകുളം -രാമേശ്വരം
എറണാകുളം ജംഗ്്ഷന്‍- രാമേശ്വരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06035) ഏപ്രില്‍ മൂന്ന്, 10, 17, 24 മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ അഞ്ച്്, 12, 19, 26 തീയതികളില്‍ രാത്രി 11ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.10ന് രാമേശ്വരത്ത് എത്തും. രാമേശ്വരം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06036) ഏപ്രില നാല്, 11, 18, 25 മേയ് രണ്ട്, ഒമ്പത്, 16, 23,30 ജൂണ്‍ ആറ്, 13, 20, 27, തീയതികളില്‍ രാത്രി 111.10ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.1545ന് എറണാകുളത്ത് എത്തും.

എറണാകുളം -വേളാങ്കണ്ണി
എറണാകുളം ജംഗ്്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06016) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06015) ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് 7.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും.

തിരുവനന്തപുരം-കാരയ്ക്കല്‍
തിരുവനന്തപുരം-കാരയ്ക്കല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06046) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27 വരെ ബുധനാഴ്ചകളില്‍ വൈകീട്ട് 3.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 3.45ന് കാരയ്ക്കലില്‍ എത്തിച്ചേരും. കാരയ്ക്കല്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06045) ഏപ്രില്‍ അഞ്ചുമുതല്‍ ജൂണ്‍ 28 വരെ വ്യാഴാഴ്ചകളില്‍ രാത്രി 10.45ന് കാരയ്ക്കലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ചെന്നൈ എഗ്മൂര്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06033) ഏപ്രില്‍ 7,14,21,28 മേയ് അഞ്ച്, 12, 19,26, ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 തിയതികളില്‍ രാത്രി 11.40ന് എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് ശേഷം 1.30ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ എഗ്മൂര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06034) ഏപ്രില്‍ 10, 17, 24, മേയ് അഞ്ച്, 12, 19, 26, ജൂണ്‍ മൂന്ന് തീയതികളില്‍ വൈകീട്ട് അഞ്ചിന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.45ന് എഗ്മൂറില്‍ എത്തും.

കൊച്ചുവേളി-ഹൈദരാബാദ്
കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യല്‍ ഫെയര്‍ (07116) ട്രെയിന്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ജൂലൈ രണ്ട് വരെയുള്ള തിങ്കളാഴ്ചകളില്‍ രാവിലെ 7.45 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് ഹൈദരാബാദില്‍ എത്തും. ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07115) ഏപ്രില്‍ ഏഴ് മുതല്‍ ജൂണ്‍ 30വരെയുള്ള ശനിയാഴ്ച രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. െൈഹദരാബാദില്‍നിന്നുള്ള സുവിധാ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (07117) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27വരെയുള്ള ബുധനാഴ്ചകളില്‍ ഉച്ചക്ക് 12.50ന് ഹൈദരാബാദില്‍നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍നിന്നുള്ള സമ്മര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07118) ഏപ്രില്‍ അഞ്ച് മുതല്‍ ജൂണ്‍ 28വരെയുള്ള വ്യാഴാഴ്ചകളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും.