ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംങുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റെയില്‍വെ

രാജ്യത്ത് ലോക് ഡൌണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമ്പോള്‍ അതിനു ശേഷമുള്ള ബുക്കിംഗുകള്‍ തുടങ്ങിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ റെയില്‍വേ.ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും സാധാരണനിലയില്‍ തുടരുമെന്നും വെസ്‌റ്റേണ്‍ റെയില്‍വെ വ്യാഴാഴ്ച അറിയിച്ചു.

റെയില്‍വേ ഏപ്രില്‍ 14 ന്‌ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. സാധാരണ നിലയില്‍ ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗ് തുടരുമെന്ന് വെസ്‌റ്റേണ്‍ റെയില്‍വെ അറിയിച്ചു.

SHARE