മോദിയുടെ നാലാം വര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്

 

മോദി സര്‍ക്കാര്‍ ആവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രംഗം കൊഴുക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പോരാട്ടം കനക്കുന്നു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തി കൊണ്ട് ട്വിറ്ററിലിട്ട് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

സുപ്രധാനമായ നാലു മേഖലകളിലും മോദി സര്‍ക്കാര്‍ പരാജയമാണ്. കാര്‍ഷികം, വിദേശ നയ രുപീകരണം, എണ്ണ വില, തൊഴില്‍ സാധ്യത എന്നീ നാലു രംഗങ്ങളിലും സര്‍ക്കാര്‍ പരാജയമാണെന്ന് വിലയിരുത്തുന്നു. അതേസമയം സ്വയം പുകഴ്ത്തുന്നതിലും, വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നതില്‍ എ പ്ലസ് നല്‍കുന്നു.

SHARE