മോദി ഭരണത്തില്‍ രാഹുല്‍ തരംഗം

പി.ഇസ്മായില്‍ വയനാട്

ചൈനയിലെ തത്വചിന്തകന്‍ കണ്‍ഫ്യൂഷസും ശിഷ്യന്‍മാരും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിന്റെ ഒരു മൂലയില്‍ നിന്ന് അതിദാരുണമായ കരച്ചില്‍ കേട്ടു. അതൊരു പെണ്ണിന്റെ ശബ്ദമായി തോന്നി. കണ്‍ഫ്യൂഷസ് ശിഷ്യരുമൊത്ത് കരച്ചില്‍ കേട്ടിടത്തേക്ക് നീങ്ങി. അവിടെ അവശയായ ഒരു സ്ത്രീയെ കണ്ടു. അവിടേക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഭയചികതരായി ഉച്ചത്തില്‍ നിലവിളിച്ചു. കണ്‍ഫ്യൂഷസ് പരിഭ്രമത്തോടെ ചോദിച്ചു. നീ എന്തിനാണ് ഇങ്ങിനെ വാവിട്ടു കരയുന്നത്. ഞാന്‍ എങ്ങിനെ കരയാതിരിക്കും.കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് വെച്ച് എന്റെ ഭര്‍ത്താവിനെ പുലി പിടിച്ചു. ഇന്നലെ എന്റെ ഏകപുത്രനെയും നഷ്ടപ്പെട്ടു. ഇതു കേട്ട് കണ്‍ഫ്യൂഷസ് ചോദിച്ചു. പിന്നെ എന്തിനാണ് നിങ്ങള്‍ കാട്ടില്‍ താമസിക്കുന്നത്.നാട്ടില്‍ പോയ്ക്കൂടെ. ആ സ്ത്രീ പറഞ്ഞു. നാട്ടില്‍ ക്രൂര മ്യഗങ്ങളില്ല. അവിടെ ഭരണകൂടമുണ്ടല്ലോ. കണ്‍ഫ്യൂഷസ് ശിഷ്യരോട് പറഞ്ഞു.

  ചീത്ത സര്‍ക്കാരിനെ ജനങ്ങള്‍ ഹിംസ്ര ജന്തുക്കളേക്കാളും പേടിക്കുന്നു.   മോഡി സര്‍ക്കാരിനെ ജനങ്ങള്‍ ഭയപ്പെടാനുള്ള കാരണങ്ങള്‍ നിരത്തി കേന്ദ്ര മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തില്‍ സമാനമായ രീതിയില്‍ ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ്.മുംബൈയില്‍ വെച്ച് നടന്ന ഇക്കണോമിക്‌സ് ടൈംസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ ബജാജ് ജനകോടികള്‍ താലോലിക്കും വിധമുള്ള പ്രസംഗംനടത്തിയത്.ഞങ്ങള്‍ഭയപ്പെടുന്നു.അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേആരുംസംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളുംപറയില്ല.എന്നാല്‍ ഞാന്‍ തുറന്നു പറയും. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല.മോഡി ഭരണത്തില്‍ അടിക്കടിആവര്‍ത്തിക്കുന്ന ഗാന്ധി നിന്ദയുംആള്‍കൂട്ടക്കൊലപാതകങ്ങളും ഇന്ത്യയെ കാര്‍ന്നുതിന്നുന്ന സാമ്പത്തിക മാന്ദ്യവുമെല്ലാം ബജാജിന്റെ പ്രസംഗത്തില്‍ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. 

അഭ്യന്തര മന്ത്രി അമിത് ഷാ. ധനകാര്യ മന്ത്രിനിര്‍മല സീതാരാമന്‍.റെയിവേ മന്ത്രി പിയൂഷ് ഗോയാല്‍ എന്നിവരെല്ലാംഇരിക്കുന്ന വേദിയില്‍ വെച്ചാണ് രാഹുല്‍ ബജാജ് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞത്. എന്റെ പേര് രാഹുല്‍ എന്നാണെന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല.എനിക്കാ പേരിട്ടത് ജവഹര്‍ലാല്‍നെഹ്‌റുവാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തടിച്ചബജാജിനെ കോണ്‍ഗ്രസ് പക്ഷപാതി എന്നാക്ഷേച്ച് നിശബ്ദനക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ക്കോ ബിജെപി ക്കോ കഴിയില്ല. 2006 ല്‍ മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിയുടെ സഹായത്തോടെയാണ് രാഹുല്‍ ബജാജ് രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.ഒന്നാം യു പി എ സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ 2005ലാണ് വിവരാവകാശ നിയമം രാജ്യത്ത് നിലവില്‍ വന്നത്.10 രൂപ മുതല്‍ മുടക്കില്‍ പൗരന്‌സര്‍ക്കാര്‍പ്രവര്‍ത്തനങ്ങള്‍ ഇതുവഴി അറിയാന്‍ സാധിക്കുമായിരുന്നു.
ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭയുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം മുഖാന്തരമോ നിലവില്‍ വന്നതോരൂപീകരിക്കപ്പെട്ടതോആയ എല്ലാ അധികാരികളും സ്ഥാപനങ്ങും നിയമത്തിന്റെ പരിമിധിയില്‍ വരുമായിരുന്നു.രണ്ടാം യു പി എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്പക്ട്രം. കോമണ്‍വെല്‍ത്ത് ഗെയിംസ്.

ആദര്‍ശ് ഫ്‌ലാറ്റ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ വിവരാവകാശങ്ങള്‍ വഴി ലഭിച്ച രേഖകള്‍ ഉപയോഗിച്ചാണ് സര്‍ക്കാരിനെപ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യാന്‍ പലര്‍ക്കുംകഴിഞ്ഞത്.അക്കാര്യമാണ് രാഹുല്‍ബജാജ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിഗ്രി .പൊതുമേഖല ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിഎന്നിവസംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന്‌സര്‍ക്കാര്‍ ഒളിചോട്ടം നടത്തിയതോടൊപ്പം പാര്‍ലിമെന്റിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് വിവരാവകാശ നിയമത്തിന്റെ ചിറകരിയുക കൂടിയാണ് ചെയ്തിട്ടുള്ളത്.ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയും സര്‍ക്കാര്‍ നിരന്തരംഭയപ്പെടുത്തുകയാണ്.പ്രമുഖപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരതിയാല്‍ ഇത് ബോധ്യമാവും. റാഫേല്‍ വിമാന ഇടപാടു സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് ദി ഹിന്ദുവിന് സര്‍ക്കാര്‍ പരസ്യം തടഞുവെച്ചത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡിഎ വി പി മുഖാന്തരമാണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കാറുള്ളത്. പ്രത്യേക പാനല്‍ പരിശോധിച്ച് എം പാനല്‍ ചെയ്യപ്പെട്ട മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കും.സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പേരില്‍ പരസ്യം വിലക്കാന്‍ പാടില്ല. പരസ്യം നിഷേധിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ്ഭരണകൂടംനടത്തുന്നത്.എന്‍ ഡി ടിവിയിലെ പ്രണോയ്‌റോയ്.രാധികറോയ്.

  ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി ക്വിന്റിന്റെ സ്ഥാപകന്‍ രാഘവ് ബാല്‍ എന്നിവരെ വേട്ടയാടി കൊണ്ട് നടത്തിയ നീക്കങ്ങള്‍ ഇതിനുദാഹരണമാണ്. ടൈം മാഗസിനില്‍ നരേന്ദ്ര മോഡിയുടെ ഫോട്ടോയുടെ കൂടെ ഭിന്നിപ്പുകളുടെ നേതാവ് എന്ന തലക്കെട്ട് നല്‍കിയതിന്റെ പേരില്‍ എഴുത്തുകാരനായ ആതിഷ് തസീറിന്റെ വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് (ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ്) പോലും റദ്ധാക്കി സര്‍ക്കാര്‍ ഭയം വിതറുന്ന ഘട്ടത്തിലാണ് രാഹുല്‍ ബജാജ് ഭയലേശമന്യേ മോഡിസര്‍ക്കാരിനെതിരായി കൂന്തമുന തിരിച്ചു വെച്ചിട്ടുള്ളത്. വ്യവസായികള്‍ക്കും സംരഭകര്‍ക്കും ഇടയില്‍ ഭയം രൂപപ്പെട്ടിരിക്കുകയാണ്.ഇത് സമ്പദ് വ്യവസ്ഥയെ മുരടിപിച്ചിരിക്കുകയാണ്. 

സര്‍ക്കാരിന്റെ പീഡനം നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് തങ്ങളെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ദി ഹിന്ദുവിലെ തന്റെ ലേഖനത്തില്‍ കഴിഞ്ഞ വാരംസൂചിപ്പിച്ചിരുന്നു.

സംഘ് പരിവാരിനു നേരെ ഒളിഞ്ഞ് സംസാരിക്കാന്‍ പലരും മടിക്കുന്ന ഫാസിസ്റ്റ് തേര്‍വാഴ്ച കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച രാഹുല്‍ ബജാജിനെ രാജ്യംകൊണ്ടാടുകയാണ്. അക്കാരണത്താലാണ് അഭ്യന്തര മന്ത്രി അമിത്ഷായുടെ മുഖമുള്ള ട്രക്കിന് മുമ്പില്‍. ഡ്രൈവര്‍ സീറ്റില്‍ മോഡി ഇരിക്കുമ്പോള്‍ ബജാജ് സ്‌കൂട്ടറിലെത്തി ഭയമില്ല എന്ന് വിളിച്ചു പറയുന്ന രാഹുല്‍ ബജാജിനെ വരച്ചു കൊണ്ടുള്ള സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍ തരംഗമായി മാറിയത്.

SHARE