‘അധികമാരും കാണിക്കാത്ത ധൈര്യം’; രാഹുലിന്റെ രാജി തീരുമാനത്തിനൊപ്പം പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അധിക പേരും കാണിക്കാത്ത ധൈര്യമാണ് രാഹുല്‍ ഗാന്ധി കാണിച്ചതെന്നും തീരുമാനത്തോട് ആദരവ് മാത്രമാണുള്ളതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ രാജിക്കത്ത് നല്‍കിയതിന്റെ പിറ്റേന്നാണ് പ്രിയങ്കയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുത്തുള്ള രാജിവെക്കലാണ് തന്റേതെന്ന് രാഹുല്‍ ഗാന്ധി പുറത്തുവിട്ട രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്ന്ു. അധികാരം തന്റെ ലക്ഷ്യമല്ലെന്നും ആരോടും ഒരു വിദ്വേഷവുമില്ലെന്നും കത്തില്‍ അദ്ദേഹം പറയുന്നു. ഇത്ര കാലം കോണ്‍ഗ്രസിനെ സേവിക്കാനായതിലെ അഭിമാനവും അദ്ദേഹം പങ്കുവെച്ചു.

SHARE