രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുന്നു; ഇന്നു തിരുവമ്പാടി മണ്ഡലത്തില്‍


രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്നത്തെ സന്ദര്‍ശനം. കല്‍പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ രാവിലെ പത്തു മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോക്കെത്തും. തുടര്‍ന്ന് മുക്കത്തെ റോഡ്‌ഷോയിലും പങ്കെടുത്ത ശേഷം ഉച്ചക്ക് രണ്ടു മണിയോടെ ഡല്‍ഹിയിലേക്ക് തിരിക്കും.

വയനാടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. രാത്രിയാത്രാ നിരോധനം, വയനാടിലേക്ക് റെയില്‍വെ, ആദിവാസി-കര്‍ഷക പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

SHARE