രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ പര്യടനം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസം കേരളത്തിലുണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16ന് രാവിലെ പത്തനാപുരത്തും പത്തനംതിട്ടയിലും പര്യടനം നടത്തും. വൈകീട്ട് ആലപ്പുഴയിലും തുടര്‍ന്ന് തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന അദ്ദേഹം 17ന് രാവിലെ രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വെച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം വയനാട്ടിലേക്ക് സ്ഥാനാര്‍ഥി പര്യടനത്തിനായി പോകും.സുല്‍ത്താന്‍ ബത്തേരിയിലും തിരുവമ്പാടിയിലും വൈകീട്ട് വണ്ടൂരും തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളില്‍ പ്രസംഗിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു.