രാഹുല്‍ ഗാന്ധി നാളെ കെ എം മാണിയുടെ കുടുംബത്തെ സന്ദര്‍ശിക്കും

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുല്‍, നാളെ ഉച്ചയോടെയാണ് പാലായിലെത്തുക. ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് 12ന് പാലാ അരണാപുരം സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലിറങ്ങി ഇവിടെനിന്ന് കാര്‍ മാര്‍ഗമാണ് കെ.എം മാണിയുടെ വീട്ടിലെത്തുക. 16, 17 തിയതികളിലായി സ്വന്തം മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടെ രാഹുല്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും. രാഹുല്‍ എത്തുന്ന മറ്റ് കേന്ദ്രങ്ങള്‍: 16ന് രാവിലെ 10 മണി പത്തനാപുരം, 11.30 പത്തനംതിട്ട, 4.00 ആലപ്പുഴ, 6.00 തിരുവനന്തപുരം. 17ന് രാവിലെ 8.40 കണ്ണൂര്‍, 9.50 തിരുനെല്ലി, 11.00 സുല്‍ത്താന്‍ ബത്തേരി, 1.20 തിരവമ്പാടി, 2.40 വണ്ടൂര്‍, 4.10 തൃത്താല.

SHARE