ചൈന ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചത്?; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സര്‍വ്വകക്ഷിയോഗത്തില്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് ചെയ്യിരിക്കുകയാണ്. ചൈനീസ് സൈന്യം അതിര്‍ത്തി കടന്നിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെട്ടതെന്നും എവിടെയാണ് കൊല്ലപ്പെട്ടതെന്നുമുള്ള ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് നേരെ ഉന്നയിച്ചത്. ചൈന നടത്തിയ പ്രകോപനത്തില്‍ 20 ജവാന്മാരായിരുന്നു വീരമൃത്യു വരിച്ചത്.

SHARE