പൊള്ളയാണ് അതില്‍ ഒന്നുമില്ല; ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി . ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. എന്നാല്‍ പ്രസംഗം മാത്രമെ ഉള്ളു എന്നും അത് പൊള്ളയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SHARE