രാഹുല്‍ ഗാന്ധിക്ക് ഉപഹാരവുമായി ഗൗരി ലങ്കേഷിന്റെ സഹോദരി; വികാര നിര്‍ഭര രംഗങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഉപഹാരവുമായി ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ബെംഗളൂരുവില്‍ നടന്ന സ്ത്രീകളുടെ കണ്‍വന്‍ഷനിലായിരുന്നു കവിതയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച

രാഹുലിന് ഗൗരി ലങ്കേഷിന്റെ ‘the way i see it’ എന്ന പുസ്തകം കവിത ലങ്കേഷ് സമ്മാനിച്ചു. രാഹുലിനെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിട്ട കവിത പിന്നീട് ആ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന നാളുകള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് അവര്‍ രാഹുലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയും ലങ്കേഷ് പത്രിക എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് വീടിന് മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്.

SHARE