വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കും; തുഷാര്‍ വെള്ളാപ്പള്ളിയെ സാക്ഷി നിര്‍ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അടുത്തുനിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അപ്പോള്‍ തുഷാറിന്റെ കാര്യമോ എന്ന് തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി മറുപടി നല്‍കി. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

SHARE