രാഹുല്‍ ഗാന്ധി ഷഹലയുടെ വീട് സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരി : സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഷഹലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു.

ഉച്ചക്ക് 12.30 ഓടെയാണ് സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നിലെ ഷഹല ഷെറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. ഷഹലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സര്‍വജന സ്‌കൂളില്‍ എത്തിയ അദ്ദേഹം അധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷഹല്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദര്‍ശിച്ചു.

SHARE