‘ഈ മതഭ്രാന്തന്‍മാര്‍ വെറുപ്പിന്റെ ഇരുട്ടിലാണ്’; മറുപടിയുമായി രാഹുല്‍ ഗാന്ധി

നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി. തന്റെ പ്രൊഫഷണലിസത്തെ പീയുഷ് ഗോയല്‍ ചോദ്യം ചെയ്തതായ് അഭിജിത്ത് ബാനര്‍ജി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു’.’രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ പ്രശംസിച്ച ബാനര്‍ജിയെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

‘പ്രയപ്പെട്ട ബാനര്‍ജീ, ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രൊഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് അവര്‍ക്ക് അറിയാവുന്ന ഏകകാര്യം. ഒരുയുഗമെടുത്താലും താങ്കള്‍ക്ക് ഈ മതഭ്രാന്തന്‍മാരെ പഠിപ്പിക്കാനുമാകില്ല. ദയവായി അതിനു നില്‍ക്കാതിരിക്കുക. കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനത അങ്ങയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു.’ രാഹുല്‍ ഗാന്ധി കുറിച്ചു.