യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ താന്‍ അഭിമാനിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ 29ാമത് ചരമ വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ ഞാന്‍ അഭിമാനിക്കുകയാണ്. പുരോഗമനവാദിയും ദയാലുവുമായ പിതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജീവ് ജീ, രാജ്യത്തെ വികസനത്തിന്റെ പാതയിലേക്കാണ് നയിച്ചത്. ദീര്‍ഘകാല വീക്ഷണത്തോടെ രാജ്യത്തിന്റെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇന്ന്, അദ്ദേഹത്തിന്റെ ചരമ വാര്‍ഷികദിനത്തില്‍, സ്‌നേഹത്തോടെയും ആദരവോടെയും അഭിവാദ്യം ചെയ്യുന്നു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

SHARE