ന്യൂഡല്‍ഹി: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന്റെ കേസ് എന്‍.ഐ.എക്കു വിടുന്നത് കേസ് അട്ടിമറിക്കാനാണെന്ന് രാഹുല്‍ ഗാന്ധി. എന്‍.ഐ.എയുടെ ഇപ്പോഴത്തെ തലവനായ വൈ.കെ മോദി ഗുജറാത്ത് കലാപം, ഹരന് പാണ്ഡ്യ നരഹത്യാ കേസുകളിലും മോദി സര്‍ക്കാരിനെ കുറ്റവിമുക്തനാക്കിയ വ്യക്തിയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
002ല്‍ ഗുജറാത്തില്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയകലാപ കേസ് അന്വേഷിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് വൈ.സി മോദി. നരോദ ഗാം, ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ കേസുകളാണ് ഈ ഉദ്യോഗസ്ഥന് തന്നെയാണ് അന്വേഷിച്ചത്. അതിലെല്ലാം തന്നെ മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് മോദി. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചത് ഈ കേസുകളില്‍ നിന്ന് മുക്തനാകാന്‍ കഴിഞ്ഞതു കൊണ്ടാണ്.
ജനുവരി പതിനൊന്നിനാണ് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിര്ക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇവരെ കടത്താന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.