രാഹുലിന്റെ നായകത്വം ഡിസംബറില്‍

ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നിയോഗിക്കപ്പെടുകയുള്ളൂ എന്നു സൂചിപ്പിച്ച് പാര്‍ട്ടി വാക്താവ് അജയ് മാക്കന്‍ . ഡിസംബറിലാണ് ഗുജറാത്ത് തെരെഞ്ഞെടുപ്പ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രണ്ടു സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി ഇപ്പോള്‍ രാഹുലിന്റെ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് വാക്താവ് അജയ് മാക്കന്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തില്‍ രാഹുലിന്റെ അദ്ധ്യക്ഷ സ്ഥാനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.

SHARE