കോവിഡ് 19; രാഹുല്‍ ഗാന്ധി സംസാരിക്കുന്നു; തല്‍സമയം കാണാം

കോവിഡ് 19 വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുന്നു. കൊറോണ വൈറസ് മഹാമാരിയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ വന്ന അപാകതകളും നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം.

വൈറസിനെതിരെ വിജയപ്രഖ്യാപനത്തിന് ആയിട്ടില്ല, ഇതൊരു നീണ്ട പോരാട്ടമാണ്. പ്രധാനമന്ത്രി മോദിയുമായി എനിക്ക് ഒരുപാട് വിഷയങ്ങളില്‍ വിയോജിപ്പുണ്ട്, പക്ഷേ ഇവിടെ നമ്മള്‍ ഒന്നിക്കണം, തമ്മില്‍ പോരാടുകയല്ല വേണ്ടത്. ഒരുമിച്ച് വൈറസിനെ പരാജയപ്പെടുത്തണം, രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറാന്‍ സാധ്യതയുണ്ട്, പക്ഷേ ഇപ്പോള്‍ നമ്മുടെ മുന്‍ഗണന വൈറസിനെ പരാജയപ്പെടുത്തുന്നതിലാണ്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാജ്യത്തിന്റെ ആരോഗ്യമേഖയില്‍ ശ്രദ്ധിക്കണം. സംസ്ഥാനങ്ങള്‍ക്ക് പണം എത്തിക്കണം, രാ്ജ്യത്തെ ആസ്പത്രികള്‍ തയ്യാറായിരിക്കണം.
ദരിദ്രര്‍ക്ക് സുരക്ഷാ വലയം ഏര്‍പ്പെടുത്തണം അവരുടെ സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കണം രാഹുല്‍ ഗാന്ധി പറഞ്ഞു.

പാവങ്ങള്‍ക്ക് പണം എത്തിക്കാന്‍ പദ്ധതിയുണ്ടാവണം. അടച്ചുപൂട്ടല്‍ അവര്‍ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടാകുന്നതെന്ന ഓര്‍മ്മയുണ്ടാവണം, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭക്ഷ്യവിതരണം പോലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സുരക്ഷാവലയെക്കുറിച്ച് ചിന്തിക്കണം. എല്ലാവരുമായും അനുകമ്പ കാണിക്കുന്ന രീതിയിലാവണം നമ്മുടെ പ്രതികരണം, രാഹുല്‍ ഗാന്ധി പറഞ്ഞു.

പരിശോധന, സാമ്പത്തിക ആഘാതം, ഭക്ഷ്യക്ഷാമം, ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള സംരക്ഷണ പദ്ധതി- ഇവയാണ് നമ്മൾ ഓർമ്മിക്കേണ്ടത്, ”രാഹുൽ ഗാന്ധി പറയുന്നു

സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് -19 ടെസ്റ്റുകള്‍ ആഴത്തില്‍ നടത്തുകയും പ്രതിസന്ധി കൈകാര്യം ചെയ്യുകയും വേണം, ”രാഹുല്‍ ഗാന്ധി പറഞ്ഞു.

കോവിഡ് -19 നിയന്ത്രിക്കാൻ കഴിയില്ല, അത് കൈകാര്യം ചെയ്യേണ്ടതുണ്ട്, ”രാഹുൽ ഗാന്ധി പറഞ്ഞു.

ആളുകളെ സംരക്ഷിക്കേണ്ടതുണ്ട്, പക്ഷേ നമ്മുടെ സമ്പദ്‌വ്യവസ്ഥ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹോട്ട്സ്പോട്ട് സോണുകളെ തിരിച്ചറിയാന്‍ ടെസ്റ്റിംഗ് നടത്തണമെന്നും ഒരു പ്രദേശം ഒരു ഹോട്ട്സ്പോട്ടായി മാറുന്നതായി കണ്ടെത്തിയയുടനെ അടച്ചുപൂട്ടുണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോവിഡ് -19 ഇപ്പോള്‍ ഒരു സുരക്ഷാ പ്രശ്‌നമാണ്. നമുക്കെല്ലാവര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും വേണ്ടി എന്താണ് ചെയ്യുന്നതെന്ന് അറിയണം, രാഹുല്‍ പറഞ്ഞു.

ഞാന്‍ ഇന്ത്യയിലെ ജലങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഒന്നുകൊണ്ടും പരിഭ്രാന്തരാവേണ്ടതില്ല. നമ്മുടെ രാജ്യം ഈ മഹാമാരിയേക്കാള്‍ വളരെ വലുതാണ്. ഇന്ത്യ വൈറസിനെ പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ യുദ്ധത്തില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഞങ്ങള്‍ അഭിമാനിക്കുന്നു, ”രാഹുല്‍ ഗാന്ധി പറഞ്ഞു.

SHARE