യു.എ.ഇ സന്ദര്‍ശനം വന്‍ വിജയമാക്കിയ ലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ യു.എ.ഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റിയ മുസ്ലിംലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.എ.ഇയിലെ ഇന്ത്യന്‍ ജനതയുടെ സ്‌നേഹത്തിലും ഊര്‍ജ്ജത്തിലും ഞാന്‍ അഭിമാനിക്കുന്നു. സന്ദര്‍ശനം വന്‍ വിജയമാക്കിയ കോണ്‍ഗ്രസ്, മുസ്ലിലീഗ്, കെ.എം.സി.സി മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു. രാഹുല്‍ ട്വീറ്റ് ചെയ്തു.

SHARE