ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് മോദി സര്‍ക്കാറിനെതിരായ ജനരോഷത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും അഹംഭാവം വെടിഞ്ഞ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
ആറ് ദിവസങ്ങള്‍ക്ക് മുമ്പ് നാസിക്കില്‍ നിന്ന് തുടങ്ങിയ ഒരുലക്ഷം കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് ഇന്നലെയാണ് മുംബൈ നഗരത്തില്‍ പ്രവേശിച്ചത്. ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷക മാര്‍ച്ച്. നഗരത്തില്‍ പ്രവേശിച്ച സമരക്കാര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കര്‍ഷക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
The mammoth #FarmersMarchToMumbai is a stunning example of people’s power. The Congress party stands with the Farmers & Tribals marching to protest against the Central & State Govts. apathy.
I appeal to PM Modi and the CM to not stand on ego and to accept their just demands.
— Office of RG (@OfficeOfRG) March 12, 2018