
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുമെന്നും എന്നാല്‍ അദ്ദേഹത്തോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ജെ.പി യും ചെയ്യുന്ന തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കും. എന്നാല്‍ പ്രധാനമന്ത്രി പദത്തോട് അനാദരവ് കാണിക്കില്ല. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വിത്യാസം. മന്മോഹന് സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ബി.ജെ.പി നടത്തിയ വ്യക്തിപരമായ വിമര്‍ശനങ്ങളെ പരോക്ഷമായി സൂചിപ്പച്ചും രാഷ്ട്രീയ വിമര്‍ശനങ്ങളിലെ നിലപാട് വ്യക്തമാക്കിയും രാഹുല്‍ പറഞ്ഞു.
ഗുജറാത്തില്‍ ബി.ജെ.പിയുടെ വികസന പദ്ധതികള്‍ സംസ്ഥാനത്തെ അലങ്കോലമാക്കിയെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് ജി.എസ്.ടി 18 ശതമാനമാക്കി കുറക്കുമെന്ന് രാഹുല്‍ ഗാന്ധി.