മോദിയുടേത് യു ടേണ്‍: പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നിയമഭേദഗതി കൊണ്ടുവരികയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത മോദിയുടെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം തീരുമാനം പെട്ടന്ന് തന്നെ പിന്‍വലിച്ച മോദി യു ടേണ്‍ എടുത്തിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു. മോദിക്ക് തന്റെ മന്ത്രിസഭാംഗങ്ങളുടെ തീരുമാനങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നിയമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയിരുന്നത്. പിന്നീട് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തന്നെ ഇടപെട്ട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യതവണ ആറുമാസത്തേക്കാവും അക്രഡിറ്റേഷന്‍ റദ്ദാക്കുക. എന്നാല്‍ രണ്ടാമതും വ്യാജവാര്‍ത്തകള്‍ ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും വീണ്ടും ആവര്‍ത്തിച്ചാല്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന രീതിയിലായിരുന്നു നിയമം.

SHARE