രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് പദവി രാജിവെച്ചു

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു.രാജിക്കത്തിന്റെ പൂര്‍ണരൂപം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ട്വിറ്റര്‍ എക്കൗണ്ടില്‍ ബയോ തിരുത്തിയ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നത് തിരുത്തി കോണ്‍ഗ്രസ് മെമ്പര്‍ എന്നാക്കി മാറ്റുകയും ചെയ്തു.

സൗകര്യപ്രദമായ സമയം നോക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെന്നും പുതിയ പ്രസിഡണ്ട് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളാവണമെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന പ്രവര്‍ത്തകസമിതിയിലാണ് രാഹുല്‍ ഗാന്ധി രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ രാഹുലിനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

SHARE