റഫാല്‍ ഇടപാട്: അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തന്നെ വിമര്‍ശിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. വസ്തുതകള്‍ വളച്ചൊടിക്കാന്‍ പ്രത്യേക കഴിവുള്ളയാളാണ് ജയ്റ്റ്‌ലിയെന്ന് രാഹുല്‍ പറഞ്ഞു. ജയ്റ്റ്‌ലിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കള്ളം പറയുന്നത് നിര്‍ത്താനുള്ള സമയം അതിക്രമിച്ചെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടിലെ ക്രമക്കേട് ജെ.പി.സി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മുന്‍ ഫ്രഞ്ച് പ്രസിഡണ്ടും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഗൂഢാലോചനയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. റഫാല്‍ ഇടപാട് പച്ചയായ അഴിമതിയാണ്. മോദി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

SHARE