കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരും

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരും. കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് റണ്‍ദീപ് സുര്‍ജേവാലയാണ് ഈ കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുന്‍പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.


ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തി.
ആറ് മാസത്തിനകം 4 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനം ഒഴിഞ്ഞാല്‍ സംഘടന പ്രതിസന്ധിയിലാകുമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.


അതേസമയം ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.
കെസി വേണുഗോപാല്‍, എ.കെ.ആന്റണി, ഗുലാം നബി ആസാദ്, പി ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ് ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സോണിയ ഗാന്ധി തീരുമാനിക്കും.

SHARE