വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്‍ വിമാനമിറങ്ങയ രാഹുല്‍ റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ അവിടെ നിന്നും കല്പറ്റയ്ക്ക് പോകും. മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയ രാഹുല്‍ ജൂണ്‍ ഒമ്പതു വരെ മണ്ഡലത്തില്‍ റോഡ് ഷോയിലും വികസന ചര്‍ച്ചകളിലും സജീവമായി വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.
നിയുക്ത വയനാട് എം.പി, കോൺഗ്രസ്സ് അധ്യക്ഷൻ @RahulGandhi മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കരിപ്പൂർ വിമാനത്താവളത്തിലെത്തി
— Rahul Gandhi – Wayanad (@RGWayanadOffice) June 7, 2019
Congress President @RahulGandhi arrives at Calicut airport for a three day visit after being elected as the MP from Wayanad. #RahulGandhiWayanad pic.twitter.com/1mffkT2X3n
കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡന്റ് പ്രകാശ് ബാബു, ടി സിദ്ധിഖ്, പിവി അബ്ദുള്‍ വഹാബ്, ലാലി വിന്‍സന്റ എന്നിവര്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള വരവ്. നൂറുകണക്കിന് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരാണ് രാഹുലിനെ കാണാന്‍ കരിപ്പൂരിലെത്തിയത്.