വിശ്വാസം വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ചോദിക്കാം; കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി രാഹുല്‍

ജയ്പൂര്: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌സാല്‍മീരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലും പഞ്ചാബിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. അവിടെ ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയെന്നും രാഹുല്‍ പറഞ്ഞു. വിശ്വാസം വരുന്നില്ലെങ്കില്‍ ആ സംസ്ഥാനത്തെ കര്‍ഷകരോട് നിങ്ങള്‍ക്ക് ചോദിക്കാം. എന്താണ് ഞാന്‍ ഉറപ്പ് നല്‍കുന്നത്. അതു നടപ്പാക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ്അധികാരത്തില്‍ വരും. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.