ആവേശത്തിരയിളക്കത്തില്‍ വയനാട്; രാഹുലും പ്രിയങ്കയും റോഡ് ഷോയില്‍

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്‍കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്‌ഷോയില്‍ പങ്കെടുത്തു. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍ ഇരുവരേയും അനുഗമിക്കുന്നുണ്ട്. തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും യു.ഡി.എഫ് നേതാക്കളും കളക്ട്രേറ്റിലെത്തിയത്.

കളക്ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. കല്‍പ്പറ്റ ടൗണിലേക്കാണ് ഇപ്പോള്‍ റോഡ്‌ഷോ നടക്കുന്നത്. നേരത്തെ, രണ്ടുമണിക്കൂറാണ് റോഡ് ഷോ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളാണ് അത് ഒരു കിലോമീറ്ററായി വെട്ടിച്ചുരുക്കുകയായിരുന്നു. നേരത്തെ, തീരുമാനിച്ച വഴിയിലൂടെയല്ല രാഹുല്‍ പുറത്തുവന്നതെന്നും വിവരമുണ്ട്.

SHARE